ചെറുതോണി (ഇടുക്കി): മണല്‍ കടത്തിയ കേസില്‍ പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍.കഞ്ഞിക്കുഴി പഞ്ചയാത്ത് മെമ്പര്‍ വയലില്‍ വക്കച്ചന് (51) ആണ് പിടിയിലായത്. പെര്‍മിറ്റില്ലാതെ പിക്ക് അപ്പ് ജീപ്പില്‍ മണല്‍ കടത്തിയതിന് പിടിയിലായത്.
ഇന്നലെ വെളുപ്പിന് നാല് മണിയോടെയാണ് സംഭവം. പെരിയാര്‍ വാലിയില്‍ നിന്നും മണലുമായി വരുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കഞ്ഞിക്കുഴി എസ് ഐ സി. ജെ ജോണ്‍സന്റെ നേതൃത്ത്വത്തിലുളള പോലീസ് സംഘമാണ് ചേലച്ചുവടിന് സമീപം വച്ച് മണല്‍ലോഡുമായി വന്ന വാഹനം പിടികുടിയത്.
പിടിച്ചെടുത്തത് മെമ്പറുടെ സ്വന്തം വാഹനമാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഈ മേഖലയില്‍ രാഷ്ട്രീയക്കാരുടെ ഓത്താശയോടെ മണല്‍ കടത്തുന്നതായി വ്യപകമായി ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: