കൊച്ചി: ബാര്‍ കോഴക്കേസില്‍ മേല്‍നോട്ടം വഹിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കോടതിയുടെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ്റ്റ് പി.ഉബൈദ് ഇക്കാര്യം വ്യക്തമാക്കിയത്.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി കോടതിയെ അറിയിച്ചു.
അന്വേഷണം പ്രാഥമികഘട്ടത്തിലായതിനാല്‍ കോടതി ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടായാല്‍ ഹര്ജിക്കാരന് ചൂണ്ടിക്കാണിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: