കൊച്ചി: ബാറുടമകളില്‍നിന്ന് കോഴവാങ്ങിയെന്ന ധനമന്ത്രി കെ എം മാണിക്കെതിരായ കേസില്‍ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വന്നാല്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.
ബാര്‍ കോഴ കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഓള് കേരള ആന്റി കറപ്ഷന്‍ എന്ന സംഘടനയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി നിരീക്ഷണം. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉടന്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാനാവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: