കോട്ടയം: വ്യാപാരിയുടെ വീട്ടില്‍ നിന്നും 72 ചാക്ക് റേഷനരി പിടികൂടി. അതിരമ്പുഴ ശ്രീകണ്ഠമംഗലം ലിസ്യൂപള്ളിക്ക് സമീപം ചളുക്കാട്ട് സിബിയുടെ(ജോര്‍ജ് മാത്യൂ 52) വീട്ടില്‍ നിന്നാണ് ഏറ്റുമാനൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അരി പിടിച്ചെടുത്തത്. ഇന്നലെ ഉച്ചക്ക് ആരംഭിച്ച റെയ്ഡ് വൈകിട്ട് ആറുമണിയോടെയാണ് അവസാനിച്ചത്. അതിരമ്പുഴ ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ അരിവിപണനം നടത്തുന്നയാളാണ് സിബി.
പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട റേഷന്‍ അരി ഇയാള്‍ വന്‍തോതില്‍ തരപ്പെടുത്തിയെടുത്തിരിക്കുന്നതായി പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. സിബിയുടെ വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു അരി. പിടിച്ചെടുത്ത അരി കോട്ടയം താലൂക്ക് സപ്ലൈ ഓഫിസര്‍ ഇന്ദിരാദേവിക്ക് കൈമാറി. ഇതുസംബന്ധിച്ച് പൊലിസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. സംഭവത്തില്‍ അറസ്റ്റു ചെയ്ത സിബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ സിഐ ജോയി മാത്യു, അഡീഷണല്‍ എസ്ഐമാരായ ബാലന്, സുരേന്ദ്രന്,സിപിഒമാരായ നാസര്‍, മനോജ്, ഗീത എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: