കൊച്ചി:കശ്മീരിലെ പിഡിപി സഖ്യം ബിജെപിക്ക് ഗുണകരമല്ലെന്ന് ന്യൂനപക്ഷമോര്‍ച്ച ദേശീയസമിതിയംഗം അഡ്വ.എം.കെ.നസീര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത മുഫ്തി മുഹമ്മദ് സെയ്ദിന്റെ ആദ്യപത്രസമ്മേളനത്തില്‍ നന്ദിപറഞ്ഞത് പാക്കിസ്ഥാനും ഭീകരവാദി സംഘടനകള്‍ക്കുമാണ്.
ഇപ്പോള്‍ ഇന്ത്യാവിരുദ്ധ കലാപത്തിലൂടെ 112 പേരുടെ മരണത്തിന് ഇടയാക്കിയ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മസാറത് ആലത്തിനെ ജയില്‍മോചിതനാക്കാനുള്ള നീക്കമാണ് മുഫ്തി നടത്തുന്നത്.
മുന്നണി സംവിധാനത്തിലെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാന സ്വഭാവംപോലും മനസ്സിലാക്കാത്ത പിഡിപി നേതൃത്വവുമായി യോജിച്ച് മുന്നോട്ടുപോകുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് നസീര്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: