ആലപ്പുഴ: ബൈക്കിടിച്ച് കാല്നടയാത്രികന് ഗുരുതരമായി പരിക്കേറ്റു. പുറക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് തോട്ടപ്പള്ളി പുതുവല്‍ ഗോപി (55)ക്കാണ് പരിക്കേറ്റത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് ഏഴിന് രാത്രി 8.30ന് ദേശീയപാതയില്‍ മാത്തേരി ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: