കായംകുളം: വിസാ തട്ടിപ്പു കേസിലെ പ്രതിയായ യുവതി പോലീസില്‍ കീഴടങ്ങി. പുതിയവിള കൊയ്പ്പള്ളിശേരില് അജയന്റെ ഭാര്യ മിനി (42)യാണ് മാര്‍ച്ച് ഏഴിന് കനകക്കുന്ന് എസ്ഐ: കെ.പി. വിനോദ് മുന്‍പാകെ കീഴടങ്ങിയത്. വിദേശത്ത് ജോലി ചെയ്യുന്ന ഇവരുടെ ഭര്‍ത്താവ് അജയന് മുഖേന വിസ നല്‍കാമെന്നു പറഞ്ഞ് എട്ടോളം പേരില്‍ നിന്നും 515,000 രൂപ മിനി വാങ്ങിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയോ നല്കിയ പണമോ നല്‍കാത്തതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ കനകക്കുന്ന് പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ഇവര്‍ കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മിനി പോലീസില്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: