ആലപ്പുഴ: നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ബിജെപി ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു.
കേരള രാഷ്ട്രീയത്തില്‍ തനത് വ്യക്തിമുദ്ര പതിപ്പിച്ച കര്‍മ്മധീരനായ നേതാവും സഹപ്രവര്‍ത്തകനുമായിരുന്നു ജി. കാര്ത്തികേയന് എന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ജി കാര്‍ത്തികേയന്റെ അകാലദേഹവിയോഗത്തില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഴുവന്‍ ജീവനക്കാരും അനുശോചിക്കുന്നതായി ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ അറിയിച്ചു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ചേര്‍ത്തല താലൂക്ക് വികസനസമിതി യോഗം അനുശോചിച്ചു.
ജനതാദള്‍- എസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം അഡ്വ. ബിജിലി ജോസഫ് ദുഃഖം രേഖപ്പെടുത്തി. ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയന് ഭരണസമിതിയുടെ അടിയന്തര യോഗം അനുശോചിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള അദ്ധ്യക്ഷത വഹിച്ചു.
സാംസ്കാരിക കേരളത്തിന് ആകസ്മികമായുണ്ടായ നഷ്ടമാണ് സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണം മൂലമുണ്ടായതെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് ജില്ലാ കമ്മറ്റിയുടെ അടിയന്തര യോഗം അനുശോചന പ്രമേയത്തിലൂടെ പറഞ്ഞു. ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്മാന് ബേബി പാറക്കാടന്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: