കുട്ടനാട്: കുട്ടനാട് നിയോജക മണ്ഡലത്തില്‍ തോമസ്ചാണ്ടി എംഎല്‍എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.20 കോടി രൂപ അനുവദിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡില്‍ മങ്കൊമ്പ്-ചമ്പക്കുളം റോഡില്‍ പായിക്കാട് മുതല്‍ പന്ത്രണ്ടില്‍ പാലം റോഡിന്റെ നിര്‍മാണത്തിനു 30ലക്ഷംരൂപ, മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ അഞ്ച്, ആറ് വാര്‍ഡുകളില്‍ ദീപാ ജങ്ഷന്-മണലില്‍ കലുങ്ക് റോഡിന്റെ ആദ്യ റീച്ച് നിര്‍മ്മാണത്തിനു 25 ലക്ഷം, മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ മുട്ടാര്‍ പള്ളിപ്പാലം മുതല്‍ സഹൃദയ ജങ്ഷന് വരെ റോഡ് നിര്‍മ്മാണം 25 ലക്ഷം, നെടുമുടി ഗ്രാമപഞ്ചായത്തില്‍ മില്‍മ ജങ്ഷന് മുതല്‍ പടികാട് മോട്ടോര്‍ തറവരെ ആദ്യ റീച്ച് റോഡ് നിര്‍മ്മാണം 45 ലക്ഷം, നെടുമുടി ഗ്രാമപഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ സെന്റ് മേരീസ് പള്ളി മുതല്‍ ആറ്റുതീരം വഴി തെക്കോട്ട് റോഡ് നിര്‍മ്മാണം 30 ലക്ഷം. കാവാലം ഗ്രാമപഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ പിഡബ്ല്യുഡി റോഡ് മുതല്‍ വിശ്വകര്‍മ്മ ക്ഷേത്രം വരെ ആദ്യ റീച്ച് റോഡ് നിര്‍മ്മാണം 30 ലക്ഷം, നീലംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ പിഡബ്ല്യുഡി റോഡില്‍ ചക്കം പാക്ക ജങ്ഷന് മുതല്‍ കവലയില്‍ കടവുവരെ ആദ്യ റീച്ച് റോഡ് നിര്‍മ്മാണം 30 ലക്ഷം, തലവടി, എടത്വ ഗ്രാപഞ്ചായത്തുകളില്‍ ഏഴ്, 13 വാര്‍ഡുകളില്‍ തോട്ടത്തില്പടി മുതല്‍ കോടമ്പനാടി ഐഎച്ച്ഡിപി കോളനി വരെ റോഡ് നിര്‍മ്മാണം 25 ലക്ഷം, ചമ്പക്കുളം ഗ്രാമപഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ കാരേകാട് ഗവ. എല്‍പിഎസ് മുതല്‍ കുന്നില്‍ തോട്ടിറമ്പ് വഴി അറുന്നൂറില്‍ പാടം വരെയുള്ള റോഡിന്റെ ആദ്യറീച്ച് റോഡ് നിര്‍മ്മാണം 30 ലക്ഷം, തകഴി ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ തകഴി ക്ഷേത്രത്തിനു മുന്‍വശത്തുള്ള ആറാട്ടുകടവ് റോഡ് നിര്‍മ്മാണം 50 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: