ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റിനും യുഡിഎഫ് നേതാക്കള്ക്കുമാണെന്ന് മുന്‍ നഗരസഭാ ചെയര്മാന് പി.പി. ചിത്തരഞ്ജന് പ്രസ്താവിച്ചു. യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയ ദുരുദ്ദേശത്തോടെ യുഡിഎഫ് സര്‍ക്കാറിനെകൊണ്ട് അഴിമതി ആരോപണം ഉന്നയിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മുന്നര വര്‍ഷം കഴിഞ്ഞിട്ടും ഒരഴിമതിയും കണ്ടുപിടിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ജനങ്ങളെ അപഹസിക്കുന്ന നിലയില്‍ ഭരണകക്ഷി നേതാക്കള്‍ തന്നെ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഒരിക്കലും സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കരുതെന്ന ദുഷ്ടലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: