കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണം പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബാലുശേരി സ്വദേശി ആശഷിക്കിനെ കസ്റ്റഡിയില്‍ എടുത്തു.
അന്താരാഷ്ട്ര വിപണിയില്‍ 55 ലക്ഷം രൂപ വില മതിക്കും ഈ സ്വര്ണത്തിനെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
രഹസ്യ വിവരത്തെ തുടര്‍ന്ന് എ.ഐ998 വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് കവറുകളിലാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: