കടുത്തുരുത്തി: പാലകര റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലെ അസിസ്റ്റന്റ് മാനേജര്‍ സുനില്‍ തോമസ് രണ്ടര കോടി തട്ടിയെന്ന് പരാതി. ഭരണസമിതിയുടെ പരാതിയെ തുടര്‍ന്ന് സംഘം ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. റബ്ബര്‍ പാല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് കോടിക്കണക്കിന് രൂപാ നല്കുവാനും സൊസൈറ്റി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ അടച്ചുപൂട്ടല്‍ ഭീഷണിയും നേരിടുമ്പോഴാണ് അസിസ്റ്റന്റ് മാനേജര്‍ക്കെതിരെ പരാതിയുമായി ഭരണസമിതി പോലീസിനെ സമീപിക്കുന്നത്.
കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 2012-13 കാലയളവിലാണ് അഴിമതി നടന്നതെന്നാണ് ആരോപണം. ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇതില്‍ കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും പ്രതിഷേധമുണ്ട്. കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മറ്റിയംഗമാണ് സമിതി പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: