കൊട്ടാരക്കര: തീവണ്ടി പാതയില്‍ മരം വീണു. നാട്ടുകാര്‍ വിവരം അറിയിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് 4.40ഓടെ കൊട്ടാരക്കര മുസ്ലീംസ്ട്രീറ്റ് പാലത്തിന് സമീപമായിരുന്നു സംഭവം. കൊല്ലം മധുര പാസഞ്ചര്‍ കടന്ന് പോയി നിമിഷങ്ങള്‍ക്കകമായിരുന്നു മഴയെ തുടര്‍ന്ന് മരം ട്രാക്കിലേക്ക് പിഴുത് വീണത്. സമീപത്തുള്ളവര്‍ ഉടന്‍തന്നെ റയില്‍വേ അധികൃതരെ വിവരം അറിയിച്ചു.സ്ഥലത്തെത്തിയ റയില്‍വെ ജീവനക്കാരും, നാട്ടുകാരും ചേര്‍ന്ന് മരം വെട്ടിമാറ്റി ട്രാക്ക് സഞ്ചാരയോഗ്യമാക്കി. തുടര്‍ന്ന് 5.10 ന് പോകേണ്ട ഗുരുവായൂര്‍ പാസഞ്ചര്‍ കടത്തിവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: