ചാത്തന്നൂര്‍: ഉദയനന്റെ തിരുമുമ്പില്‍ ആര്‍എസ്എസ് സ്ഥാപകന്റെ നാമധേയത്തിലുള്ള ഗ്രന്ഥശാലയുടെ സമര്‍പ്പണം ഇന്ന് രാവിലെ 8.35ന്. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എസ്.സുദര്‍ശനാണ് മന്ദിരസമര്‍പ്പണം നടത്തുന്നത്.
1989ലെ ഡോക്ടര്‍ജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് ഉമയനല്ലൂര്‍ ശാഖയാണ് ഗ്രന്ഥശാല ആരംഭിച്ചത്. 1990 മുതല്‍ വാടകകെട്ടിടത്തില് പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി ഒരുപിടി മണ്ണ് സ്വന്തമാക്കി.
നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുമായ ശ്രീബാലസുബ്രഹ്മണ്യന്റെ നീരാട്ടുകുളത്തിന്റെ തിരുമുമ്പില്‍ തന്നെ 25 വര്‍ഷം തികയുന്ന ഈ വേളയില്‍ മന്ദിരനിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ്. സനാതനധര്‍മ്മത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നു. അപൂര്‍വ ഗ്രന്ഥങ്ങളുടെ സമാഹരണവും ഈ ഗ്രന്ഥശാലയിലുണ്ടാവും.
തുളസിത്തറയും നൂറിലധികം പേര്‍ക്ക് ഒരേസമയം ഇരുന്ന് വായിക്കാവുന്ന വിശാലമായ നടുത്തളവുമൊക്കെയായി നിര്‍മ്മിച്ചിരിക്കുന്ന ഗ്രന്ഥശാല കിഴക്ക് ദര്‍ശനമായാണ് ഉള്ളത്. സമര്‍പ്പണ ചടങ്ങിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ബിജെപി സംസ്ഥാനവൈസ്പ്രസിഡന്റ് എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: