കൊച്ചി: സാമൂഹ്യ തിന്മകള്ക്കെതിരെ സ്ത്രീശക്തി എന്ന മുദ്രാവാക്യവുമായി ബിഎംഎസ് നടത്തുന്ന മൂന്ന് മേഖലാ വനിതാ സമ്മേളനങ്ങളും ഇന്ന് നടക്കും. രാവിലെ 10.30 നാണ് സമ്മേളനങ്ങള്‍.
കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍. ഓരോ സമ്മേളനത്തിലും 2000 ത്തിലധികം സ്ത്രീത്തൊഴിലാളികള്‍ പങ്കെടുക്കും.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സമ്മേളനം. കൊച്ചിയില്‍ ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനം ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് ഉദ്ഘാടനം ചെയ്യും. വിവേകാനനന്ദ വേദിക് വിഷന്‍ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി ഡോ. എം. ലക്ഷ്മികുമാരി മുഖ്യപ്രഭാഷണം നടത്തും.
ബിഎംഎസ് ദേശീയ സമിതി അംഗം വി ജി പത്മജം അധ്യക്ഷത വഹിക്കും. കൊച്ചിന് കോര്പ്പറേഷന് കൗണ്‍സിലര്‍ ശ്യാമള എസ്. പ്രഭു, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആശാമോള്‍ എന്നിവര്‍ പ്രസംഗിക്കും. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ചന്ദ്രശേഖരന് സമാപന പ്രസംഗം നടത്തും.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മധ്യമേഖല സമ്മേളനത്തില്‍ പങ്കെടുക്കുക. രാവിലെ 10.30 ന് എഴുപുന്ന സിസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സോപാന സംഗീതം ഉണ്ടായിരിക്കും. എല്‍എല്‍ബിക്ക് രണ്ടാം റാങ്ക് നേടിയ ദീപാ സതീഷിനേയും മികച്ച ലേഡി ട്രാഫിക്ക് വാര്‍ഡനായി തെരഞ്ഞെടുത്ത സരോജിനി ദേവിയേയും അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: