കൊച്ചി: ഈ പെട്ടി ഇവിടെയിരിക്കട്ടെ ആരെങ്കിലും ചോദിച്ച് വരാതിരിക്കില്ല… ഇത് പറയുന്നത് മറ്റാരുമല്ല ദേശീയ അവാര്‍ഡ് നേടിയ സിനിമാ നടന് സലീംകുമാര്‍. കംപാര്‍ട്ട്മെന്റ് എന്ന തന്റെ സിനിമ കാണാന്‍ പ്രേക്ഷകര്‍ എത്താത്തതിനാല്‍ പ്രദര്‍ശനം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട ശേഷം പത്രക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണാടിയിലെ സ്വന്തം പ്രതിബിംബം പോലും കാണാന്‍ ആഗ്രഹിക്കാത്ത മലയാളിയാണ് സിനിമാ പ്രദര്‍ശനത്തിന് തടസ്സമാകുന്നത്. സിനിമാ തീയറ്ററില്‍ തമിഴ് സിനിമകള്‍ക്കാണ് പ്രിയം. ജനം കൂടുതലായെത്തുന്ന സമയത്തെല്ലാം തമിഴ് സിനിമ ഓടിക്കാനാണ് തിയറ്ററുകാര്‍ക്ക് താല്പര്യം. സര്‍ക്കാര്‍ തീയറ്ററില്‍ പോലും ഇതാണ് ചെയ്യുന്നത്.
മലയാളത്തില്‍ ആദ്യമായാണ് കംപാര്‍ട്ട്മെന്റ് പോലുള്ള സിനിമ. റിലീസ് ചെയ്ത ശേഷം പ്രദര്‍ശനം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട ആദ്യമലയാള പടവും ഇതാണ്. ഇതിന് മുമ്പ് തെലുങ്കില്‍ മാത്രമാണ് ഇത്തരമൊരുപടം റിലീസ് ചെയ്തിട്ടുള്ളു. സിനിമയുടെ നിര്‍മ്മാണം, സംവിധാനം, സംഭാഷണം, വിതരണം എല്ലാം സലിം കുമാറാണ് നിര്‍വ്വഹിക്കുന്നത്.
ഇത് ഗുരുവായ ബാലചന്ദ്രമേനോനില്‍ നിന്ന് പഠിച്ചതാണ്. 75 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ മാത്രം ഉള്കൊള്ളിച്ചെടുത്ത അവരുടെ സിനിമ നല്ല ഉദ്ദേശ്യത്തോടെയാണ് പ്രേക്ഷകരിലെത്തിച്ചത്. അപ്പോഴേക്കും കുട്ടികള്‍ക്ക് പരീക്ഷയായി. ഇനി പ്രേക്ഷകരെത്തണമെങ്കില് പരീക്ഷ കഴിയണം. അതുവരെ സിനിമ പിന്‍വലിക്കുകയാണ് സിനിമക്കും, തനിക്കും നല്ലത.് സലീം കുമാര്‍ പറഞ്ഞു.
സിനിമ കാണുകയെന്നത് ഇത്തരം കുട്ടികള്‍ക്ക് ഹരമാണ്. പലരും അഭിനയിക്കാനെത്തിയത് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമായിട്ടാണ്. അഭിനയം കഴിഞ്ഞിട്ടും പലരും മോഹന്ലാലായിട്ടാണ് നടന്ന് നീങ്ങിയത്. സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തും, സലീംകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: