ആലപ്പുഴ: നിലം നികത്തലിനെതിരെ കൊടികുത്തല്‍ സമരം നടത്തുന്ന സിപിഎമ്മിന്റെ പ്രാദേശിക നേതാവ് നിലം നികത്തി ആവശ്യക്കാര്‍ക്ക് മറിച്ചു വില്‍ക്കുന്നു. കുട്ടനാട് കുന്നുമ്മ വില്ലേജില്‍ മംഗലം മാണിക്യമംഗലം കായലില്‍ ഉള്‍പ്പെടുന്ന നെല്‍വയല്‍ സിപിഎം കാവാലം ലോക്കല്‍ കമ്മറ്റിയംഗം നിസാര വിലയ്ക്ക് വാങ്ങിയതിന് ശേഷം അനധികൃതമായി നികത്തി. പിന്നീട് സ്വകാര്യ ആവശ്യത്തിന് ശേഷമുള്ള നിലം സെന്റിന് ലക്ഷക്കണക്കിന് രൂപ വാങ്ങി പാടശേഖര കമ്മറ്റിക്ക് മറിച്ചു വിറ്റു. നിലം നികത്തുന്നതിന് സിപിഎം സ്വാധീനം നേതാവ് വിനിയോഗിക്കുകയും ചെയ്യുന്നു.
നെല്‍വയല്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്ന സിപിഎം ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. മാര്‍ച്ച് 11നാണ് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തുന്നത് നിയമം സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അഡാക്കിന്റെ ജില്ലാ ഓഫീസറാണെന്നും അറിയുന്നു. നെല്‍വയല്‍ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളുമായുള്ള അവിശുദ്ധ ബന്ധമാണ് മറനീക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: