തൃശൂര്‍: ജില്ലയിലെ പാടശേഖരങ്ങൡകൊയ്ത്ത് കഴിഞ്ഞ് ചാക്കില്‍ നിറച്ച് നെല്ല് ലോറിയില്‍ കയറ്റുന്നതിന് ചാക്ക് ഒന്നിന് 21 രൂപ അടിസ്ഥാന കൂലിയായി നിശ്ചയിച്ചു. നിലവില്‍ ഏതെങ്കിലും പ്രദേശത്ത് കരാര്‍ മുഖേനയോ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ മുഖേനയോ ഉയര്‍ന്ന കൂലി നിരക്കുകള്‍ നിലനില്ക്കുന്നുണ്ടെങ്കില് അവ അതേപടി തുടരുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തു തീര്‍പ്പു ചര്‍ച്ചയിലാണ് കയറ്റുകൂലിയില് ധാരണയായത്. ചര്‍ച്ചയില്‍ ജില്ലാ കോള്‍ കര്‍ഷക സംഘത്തെ പ്രതിനിധികരിച്ച് പ്രസിഡന്റ് കെ.കെ.കൊച്ചുമുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍.കെ. സുബ്രഹ്മണ്യന്, മെമ്പര്‍ എ.ജി.ജ്യോതിബാബു എന്നിവരും ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് സേതു തിരുവെങ്കിടം (ബിഎംഎസ്.) എം.ആര്.ഭൂപേശ്(എഐടിയുസി), കെ.എ.കൊച്ചാപ്പു, പി.എ.ലെജുക്കുട്ടന്‍ (സിഐടിയു) തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: