പാലക്കാട്: റെയില്‍വേ ബജറ്റില്‍ വിവിധ സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങള്‍ അനുവദിച്ചപ്പോള്‍ അഞ്ചുവര്‍ഷമായി സമരം നടത്തുന്ന അകത്തേത്തറ നടക്കാവ് മേല്‍പ്പാലത്തിന് അനുമതി നല്കാത്തത്തില് പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡി.ആര്.എം ഓഫീസിലേക്ക് പ്രതീകാത്മക വിലാപയാത്ര നടത്തി.
പ്രതിഷേധ യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ. ശിവരാജേഷ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സുബേദാര്‍ മേജര്‍ കെ. രാധാകൃഷ്ണന്, സുലൈമാന്‍, എ.സി. മോഹനന്, മോഹന്‍ദാസ്, സുരേന്ദ്രന്, രഘുനാഥ്, അബ്ദുള്‍ഖാദര്‍, കെ.സി. രാജന്, ഉണ്ണികൃഷ്ണന് തെക്കേത്തറ, എം.വി. രാമചന്ദ്രന് നായര്‍, എം. ജനാര്ദ്ദനന്, ടി.പി. സുരേന്ദ്രമേനോന്‍, ബാലസുബ്രഹ്മണ്യന്, വേണുഗോപാല്‍, ഷെനിന്മന്ദിരാട്, അഭിലാഷ്, ലെനിന്, സുഭാഷ്, കെ.എ. രാമകൃഷ്ണന്, റാഫി ജൈനിമേട്, ബഷീര്‍ അഹമ്മദ്, കെ.പി. ബിജു, ടി. അരവിന്ദാക്ഷന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: