ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവ ചരിത്രത്തിന്റെ ഭാഗമായ നടുഭാഗം പുത്തന്ചുണ്ടന് പുതുമോടിയോടെ ഓളപ്പരപ്പിലേക്ക്. പുതുക്കിപണിത നടുഭാഗം ചുണ്ടന് ഉത്സവാവാന്തരീക്ഷത്തില് നീരണിഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിനെ പോലും കോരിത്തരിപ്പിച്ച ജലോത്സവത്തില്‍ ഒന്നാമത് എത്തിയ ചുണ്ടന് വള്ളമാണ് നടുഭാഗം. 1952ല്‍ ആലപ്പുഴ സന്ദര്‍ശിച്ച നെഹ്റുവിന് വേണ്ടി ഇവിടുത്തുകാര്‍ ഒന്‍പത് ചുണ്ടനുകളെ പങ്കെടുപ്പിച്ച് മത്സരവള്ളം കളി നടത്തിയിരിരുന്നു. അതില്‍ ഒന്നാംസ്ഥാനത്ത് എത്തിയ നടുഭാഗം ചുണ്ടനില്‍ നെഹ്റുചാടിക്കറിയെന്നത് ചരിത്രം.
കാലം ചെന്നപ്പോള്‍ നടുഭാഗം ചുണ്ടന്റെ പ്രതാപം അസ്തമിച്ചു. പിന്നീട് നാട്ടുകാര്‍ സംഘടിച്ചാണ് നടുഭാഗം ചുണ്ടന് പുതുക്കിപ്പണിതത്. 88 തുഴക്കാരും അഞ്ച് പങ്കായക്കാരും ഒന്‍പത് താളക്കാരേയും ഉള്‍ക്കൊള്ളുന്ന ചുണ്ടന്റെ പണി പൂര്‍ത്തിയാക്കിയത് ചുണ്ടന് വള്ളങ്ങളുടെ രാജശില്പി എന്ന് അറിയപ്പെടുന്ന കോഴിമുക്ക് നാരായണ്‍ ആചാരിയുടെ മകന് സാബു മഹേശ്വരനാണ്. ചമ്പക്കുളം മൂലം വള്ളംകളിയോടെ തുടങ്ങുന്ന ഇത്തവണത്തെ വള്ളംകളി സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുകയാണ് തുഴച്ചില്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: