ചേര്‍ത്തല: വാരനാട് ദേവസ്വം വയലാറില്‍ നടത്തിയ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് പി. തിലോത്തമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് എന്‍. ബാലകേരള വര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. വയലാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കരാജ്, വൈസ് പ്രസിഡന്റ് ജെയിംസ് എബ്രഹാം പുളിക്കല്‍, പഞ്ചായത്ത് അംഗം ആനി സജി, എന്‍എസ്എസ് യൂണിയന് ഇന്‍സ്പെക്ടര്‍ എസ്. ജയകൃഷ്ണന്, കരപ്പുറം ക്ഷത്രിയസഭ പ്രസിഡന്റ് പി.കെ. രവീന്ദ്രവര്‍മ്മ, ധീവരസഭ വാരനാട് ശാഖ പ്രസിഡന്റ് ടി.കെ.ധനപാലന്, ദേവസ്വം വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എന്‍.എസ്. വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു. ദേവസ്വം സെക്രട്ടറി പി. മോഹന്‍ദാസ് സ്വാഗതവും ട്രഷറര്‍ പി.എന്‍. നടരാജന് നന്ദിയും പറഞ്ഞു. കൃഷിയ്ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കിയ കെ.പി. നടരാജന്, കാര്‍ഷിക ജോലികള്‍ക്ക് നേതൃത്വം നല്കിയ ആര്. രാമകൃഷ്ണന്, രത്നമ്മ എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: