കോട്ടയം:എംജി സര്‍വ്വകലാശാലാ യുവജനോത്സവം ധ്വനി 2015ന് ഇന്ന് തിരി തെളിയും. എംജി സര്‍വ്വകലാശാലയുടെ കീഴിലുള്ള മൂന്നൂറോളം കോളേജുകളില്‍നിന്നായി പതിനായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. തിരുനക്കര മൈതാനം, സിഎംഎസ് കോളേജ്, ബസേലിയസ് കോളേജ്, ബിസിഎം കോളേജ് എന്നിവിടങ്ങളിലായി എട്ടുവേദികളിലാണ് മത്സരം നടക്കുന്നത്.
തിരുനക്കര മൈതാനത്തെ പ്രധാന വേദിക്ക് ഡോ. യു.ആര്. അനന്തമൂര്‍ത്തിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. സിഎംഎസ് കോളേജിലാണ് രണ്ടുംനാലും അഞ്ചും വേദികള്‍. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍, അമ്പലപ്പുഴ രാമവര്‍മ്മ, മാള അരവിന്ദന് എന്നിവരുടെ പേരുകളാണ് വേദികള്ക്കുള്ളത്. മൂന്നും ആറും വേദികള്‍ ബസേലിയസ് കോളേജിലാണ്. ഏഴും എട്ടും വേദികള്‍ ബിസിഎം കോളേജിലും.
ഇന്ന് ഉച്ചയ്ക്ക് 2.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നും വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കും.പ്രധാന വേദിയായ തിരുനക്കര മൈതാനിയില്‍ ഘോഷയാത്ര സമാപിക്കും.ചലച്ചിത്രതാരം നമിത പ്രതാപ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7.30ഓടെ തിരുവാതിരകളിയോടെ മത്സരങ്ങള്‍ ആരംഭിക്കും.അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കലാമേള 9ന് സമാപിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന ചടങ്ങില്‍ ആഷിക് അബുവും റിമ കല്ലിങ്കലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: