കോട്ടയം: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനമെടുത്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് . മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര് സിപിഎമ്മിലുണ്ടെന്നും വൈക്കംവിശ്വന് പറഞ്ഞു.
പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനാണ് അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിശ്വന്. ഒരു സ്ഥാനാര്‍ത്ഥിയുടെ കാര്യവും ഏതൊക്കെ സീറ്റില്‍ മത്സരിക്കണമെന്ന കാര്യങ്ങളും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനാര്ഥിയെക്കുറിച്ചും മറ്റ് സ്ഥാനാര്ഥികളെക്കുറിച്ചുമൊക്കെ സിപിഎം ആലോചിക്കുക തെരഞ്ഞെടുപ്പു കാലത്താണ്. പിണറായി വിജയന്റെ കാര്യത്തിലും അതിന്റെ സമയത്ത് ചര്‍ച്ച നടക്കും. പിണറായി വിജയന് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നേതാവാണ്. ഇതാവാം ഇ.പി ജയരാജന് ഉദ്ദേശിച്ചത്. തെരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും വൈക്കം വിശ്വന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: