ചണ്ഡിഗഢ്: പാഞ്ചാബില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി-അകാലിദള്‍ സഖ്യത്തിന് വന്‍ വിജയം. തെരഞ്ഞെടുപ്പു നടന്ന 2037 വാര്‍ഡുകളില്‍ 1161 എണ്ണം നേടിയാണ് സഖ്യം വെന്നിക്കൊടി പാറിച്ചത്.
വിജയം സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പറഞ്ഞു. അകാലി ദള്‍ 813 വാര്‍ഡുകളിലും ബിജെപി 348 വാര്‍ഡുകളിലും വിജയിച്ചു.
കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു. കോണ്‍ഗ്രസ് 253 വാര്‍ഡുകളില്‍ ജയിച്ചപ്പോള്‍ സ്വതന്ത്രര്‍ 624 വാര്‍ഡുകളിലും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: