ആലപ്പുഴ: മത്സ്യം കിട്ടാതായയോടെ തീരം വറുതിയിലായി. നിത്യച്ചെലവിനു പോലും പണം ലഭിക്കുന്നത് കഷ്ടിച്ചാണ്. ഉപരിതല മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളങ്ങളും കൂടുതല്‍ തൊഴിലാളികള്‍ പോകുന്ന വലിയ വള്ളങ്ങളുമെല്ലാം കടലില്‍ ഇറക്കാതായിട്ട് നാളുകളായെന്ന് തൊഴിലാളികള്‍ പറയുന്നു. വള്ളങ്ങളില്‍ ഘടിപ്പിക്കുന്ന എന്ജിന് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ മണ്ണെണ്ണ വാങ്ങാനുള്ള പണംപോലും ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. സാധാരണ നിലയില്‍ മത്തി, അയല, കണ്ണി അയല, കൊഴുവ, ചെമ്മീന്‍ എന്നിവയാണ് ധാരാളമായി ലഭിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയായി മത്സ്യ ലഭ്യത കുറഞ്ഞു. 10,000 മുതല്‍ 50,000 വരെ രൂപയുടെ മത്സ്യം ലഭിച്ചിരുന്നിടത്താണ് നിത്യച്ചെലവിനുള്ളവ പോലും ലഭിക്കാത്തത്. ചെറുവള്ളങ്ങള്‍ക്കു മണ്ണണ്ണെ സബ്സിഡി നിജപ്പെടുത്തിയതും മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി.
15 വര്‍ഷത്തിലധികം പഴക്കമുള്ള വള്ളങ്ങള്‍ക്കാണു ഒരുവര്‍ഷം മുമ്പ് പെര്‍മിറ്റ് നിര്‍ത്തലാക്കിയത്. 12 എച്ച്പി ഔട്ട്ബോര്‍ഡ് എഞ്ചിന് 135 ലിറ്ററും 9.9ന് 129 ഉം, 25 എച്ച്പിക്ക് 170 ലിറ്റര്‍ വീതം മണ്ണെണ്ണയാണു പെര്‍മിറ്റ് ഇനത്തില്‍ ലഭിച്ചിരുന്നത്. ലിറ്ററൊന്നിന് 16.50 രൂപ പ്രകാരം ലഭിക്കുന്ന മണ്ണണ്ണെയ്ക്ക് മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്നത് 18 രൂപയാണ്.
ഇത്തരത്തില്‍ 220 ലിറ്റര്‍ ലഭിച്ചിരുന്ന മണ്ണണ്ണെ ഘട്ടംഘട്ടമായി വെട്ടിക്കുറച്ചു 135 ലിറ്റര്‍ ആക്കിയെങ്കിലും കൃത്യമായി ലഭിക്കുന്നില്ലെന്നു തൊഴിലാളികള്‍ പറയുന്നു. ഈ ഘട്ടത്തില്‍ തമിഴ്നാട്ടില്‍നിന്നു വന്‍തോതിലാണു മത്സ്യബന്ധനത്തിനായി മണ്ണെണ്ണ എത്തുന്നത്. എന്നാല്‍ ലിറ്ററിന് 20 രൂപ പ്രകാരം തമിഴ്നാട്ടില്‍ ലഭിക്കുന്ന മണ്ണണ്ണെ കേരള തീരത്തെ മത്സ്യത്തൊഴിലാളികള്‍ വാങ്ങുന്നത് 70-80 രൂപവരെ നല്‍കിയാണ്.
പെര്‍മിറ്റ് നിയന്ത്രിച്ച് മണ്ണണ്ണെയുടെ അളവ് കുറച്ച ഘട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കാവശ്യമായ മണ്ണണ്ണെ ലഭ്യമാക്കുമെന്നായിരുന്നു ഒരുവര്‍ഷം മുമ്പുവരെയുള്ള സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ നാളിതുവരെ ഇതുപാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുവിപണിയിലെ വില കുറയ്ക്കാനോ സര്‍ക്കാര്‍ നേരിട്ട് ആവശ്യമായ മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കാനോ കാര്യമായ ഒരു ഇടപെടലും നടക്കുന്നില്ല. എന്നാല്‍ പഴക്കമുള്ള എന്‍ജിനുകള്‍ മാറ്റി പുതിയ എഞ്ചിനുകള്‍ ഉപയോഗിച്ച് തുടങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ 18 വര്‍ഷമായി സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: