ഇസ്ലാമാബാദ്: റോയിട്ടേഴ്സ് ബ്യൂറോ ചീഫിനെ മരിച്ചനിലയില്‍ കണ്ടെത്തി. പാകിസ്ഥാന്, അഫ്ഗാനിസ്താന് രാജ്യങ്ങളുടെ ചുമതലയുള്ള മരിയ ഗൊലൊവ്നിനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇസ്ലാമബാദ് ആസ്ഥാനമായിട്ടാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇസ്ലാമബാദിലെ എഫ്8 സെക്ടറിലുള്ള ഓഫീസും വീടുമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്.
ഓഫീസില്‍ കുഴഞ്ഞുവീണ മരിയയെ ഉടന്‍ തന്നെ ആംബുലന്‍സില്‍ കുല്‍സും ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്രക്ഷിക്കാനായില്ലെന്ന് റോയിട്ടേഴ്സ് ട്വിറ്ററിലൂടെ അറിയിച്ചു.
പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം റഷ്യക്കാരിയായ മരിയയുടെ മൃതദേഹം കൈമാറുമെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. 2001 ലാണ് അവര്‍ റോയിട്ടേഴ്സില്‍ ചേര്‍ന്നത്. ടോക്യോയിലേക്കായിരുന്നു ആദ്യം നിയോഗിക്കപ്പെട്ടത്. ബ്രിട്ടന്, സിംഗപൂര്‍, റഷ്യ എന്നിവടങ്ങളിലും അവര്‍ ലേഖികയായി പ്രവര്‍ത്തിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: