കൊട്ടാരക്കര: പുലമണ്‍ തോട് നവീകരണത്തിന്റ പേരില്‍ ചെളി കടത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ചെളിയുമായി പോയ ടിപ്പറുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ. ചെളി കടത്തില്ലെന്നും കുഴിച്ച ഭാഗം പൂര്‍വസ്ഥിതിയിലാക്കാമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പിന്മേല്പണികള് പുനരാരംഭിച്ചു.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൊട്ടാരക്കര എല്‍ഐസി ബില്‍ഡിംഗിനോട് ചേര്‍ന്ന് സ്വകാര്യവ്യക്തിക്ക് അനുകൂലമായി തോടിന് സംരക്ഷണ ഭിത്തി കെട്ടിയഭാഗത്ത് നിന്നും പത്തടിയിലധികം ആഴത്തില്‍ ചെളിയെടുത്ത് ടിപ്പറുകളില്‍ കടത്തിയതാണ് നാട്ടുകാര്‍ തടഞ്ഞത്.
സ്വകാര്യവ്യക്തിയുടെ സെപ്റ്റിക്ക് ടാങ്കില്‍ നിന്ന് മാലിന്യം ഒഴുക്കാന്‍ പൈപ്പുകള്‍ സ്ഥാപിച്ചത് നാട്ടുകാരുടെ കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. വിവരമറിഞ്ഞ് കൊട്ടാരക്കര എസ്ഐ ബെന്നിലാലു എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ നവീകരണത്തിന് തങ്ങള്‍ എതിരല്ലെന്നും ഇതിന്റെ മറവില്‍ 10 അടിയിലധികം തോട് കുഴിച്ച് ചെളി കടത്തുന്നതില്‍ ആണ് പ്രതിഷേധമെന്നും നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് എസ്ഐ ബന്ധപെട്ട് പിഡബ്ല്യുഡി അധികൃതര്‍ സ്ഥലത്ത് എത്തി. മീന്‍പിടിപ്പാറ മുതല്‍ കലയപുരം വരെയുള്ള തോടിന്റ ഇരുവശങ്ങളിലും സംരക്ഷണഭിത്തികെട്ടുന്നതിനും തോട് വൃത്തിയാക്കി ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സംരക്ഷിക്കുന്നതിന് രണ്ടേകാല്‍ കോടിരുപയാണ് മാറ്റി വച്ചിരിക്കുന്നത്. എന്നാല്‍ കൊട്ടാരക്കര പഞ്ചായത്തിന്റ ഭാഗങ്ങളില്‍ തോട് വ്യാപകമായ രീതിയില്‍ കയ്യേറിയിട്ടുണ്ട്.
ഈ ഭാഗം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാതെ സംരക്ഷണ ഭ‘ിത്തികെട്ടുമ്പോള് കൈയ്യേറിയ ‘ാഗങ്ങള്‍ ഇനി ഒഴിപ്പിക്കാന്‍ പ്രയാസമായിരിക്കും എന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കൃഷി ഓഫിസര്‍ സ്വന്തം നിലം നികത്തുന്നത് വിവാദമായിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. സമരത്തിന് സുനില്‍കുമാര്‍, പുലമണ്‍ ബാബു, തുളസിധരകുറുപ്പ്, പുലമണ്‍ ബിജു, രാജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: