ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ 60 വയസ് പൂര്‍ത്തിയായവര്‍ക്കും പെന്ഷന് നല്‍കാനുള്ള സമ്പൂര്‍ണ പെന്ഷന് പദ്ധതി ഉദ്ഘാടനത്തിലൊതുങ്ങി. പ്രഖ്യാപനം നടത്തി രണ്ടു വര്‍ഷമായിട്ടും ആര്‍ക്കും പെന്ഷന് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ചെന്നിത്തല പഞ്ചായത്ത് അംഗവും അപ്പര്‍കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്‍മാനുമായ ഗോപന് ചെന്നിത്തല ചെയര്‍മാനായി ജില്ലാതല സമരസമിതിക്ക് രൂപം നല്കി.
ചെന്നിത്തല പഞ്ചായത്തില്‍ മാത്രം 730 അപേക്ഷകരാണ് പെന്ഷന് ലഭിക്കുന്നതും കാത്തിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് വോട്ടുനേടുന്നതിനായാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ പെന്ഷന് പദ്ധതി കൊണ്ടുവന്നതെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. സമരസമിതിയുടെ ഒന്നാഘട്ട പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 23ന് ഉച്ചയ്ക്ക് രണ്ടിന്ന് ചെന്നിത്തല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സമ്പൂര്‍ണ പെന്ഷന് അപേക്ഷ നല്‍കിയിട്ടുള്ളവരുടെ കണ്വന്ഷന് നടത്തും. കണ്‍വന്‍ഷനില്‍ തുടര്‍സമര പരിപാടികള്‍ക്ക് രൂപം കൊടുക്കും. പരിപാടിയില്‍ ജനപ്രതിനിധികള്‍, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ജില്ലയിലെ മറ്റു ഗ്രാമപഞ്ചായത്തുകളിലുമുള്ള അപേക്ഷകരെ സമരസമിതിയുടെ നേതൃത്വത്തില്‍ ശക്തിപ്പെടുത്തി ജില്ലാതല സമരപരിപാടിക്ക് രൂപം കൊടുക്കും. സമരസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനായി ചെന്നിത്തല സിഡിഎസ് ചെയര്‍പേഴ്സണ്‍ ലക്ഷ്മി ശശി (വൈസ് ചെയര്‍പേഴ്സണ്‍), ഈശോ പുഞ്ചയില്‍, വാസുദേവന്‍പിള്ള, സുകുമാരന്‍, സരോജിനി, സിന്ധു സുരേഷ്, ജയശ്രീ മോഹനന് (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: