വടക്കാഞ്ചേരി:ആന ചന്തവും മേളകൊഴുപ്പും,കരിമരുന്നിന്റെ വിസ്മയവും നിറഞ്ഞ് നില്ക്കുന്ന ഊത്രാളി പൂരത്തിന് തട്ടകങ്ങളില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.മുന്നു ദേശങ്ങളിലും വിപുലമായ ഒരുക്കങ്ങലാണ് നടക്കുന്നത്. കുമരനെല്ലൂര്‍ ദേശത്ത 20ന് പൂരം വിളംബരം ചെയ്ത് പൂരനിലാവ് നടക്കുമെന്ന് കുമരനെല്ലൂര്‍ ദേശം പൂരമൊരുക്കുന്നതെന്ന് പ്രസിഡണ്ട് ടി.പി.പ്രഭാകരമേനോന്, സെക്രട്ടറി എ.കെ.സതീഷ്കുമാര്‍(ബാലു)എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാടന്‍ അഷ്ഠാന കലാരൂപങ്ങളുടെ സംരക്ഷണവും, പ്രദര്‍ശനവും ലക്ഷ്യമിട്ട് ഈ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നടത്തുന്ന ഘോഷയാത്ര വടക്കാഞ്ചേരിക്ക് നവ്യാനുഭവമാകും. തിറ, പൂതന്‍, കേത്ര, കാളി, തേര്, മൂക്കന്ചാത്തന്, കാളകളി, കുംഭാരസമുദായാംഗങ്ങളുടെ കരകം എന്നിവയെല്ലാം ഘോഷയാത്രയില്‍ ഇടം പിടിക്കും. യാത്രയ്ക്ക് മുന്നില്‍ നാദസ്വരമേളം നടക്കും. 20ന് വൈകീട്ട് 4ന് ഒന്നാം കല്ല് സെന്ററില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വൈകീട്ട് 7ന് ദേശഅതിര്ത്തിയായ വടക്കാഞ്ചേരി പുഴപാലത്തിന് സമീപം സമാപിക്കും.
21ന് കറുവണ്ണ വിഷ്ണു-ശിവ ക്ഷേത്രത്തില്‍ ദേശത്തിന്റെ കലാ-സാംസ്ക്കാരിക പരിപാടികള്‍ ആരംഭിക്കും. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയാണ് ആദ്യദിന പരിപാടി. 23ന് വൈകീട്ട് 6 മണിക്ക് കലാസ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് നല്കുന്ന കഥകളിയിലെ പുറപ്പാട്, മേളപദം നടക്കും.
പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ ചെണ്ടയ്ക്കും, കോട്ടയ്ക്കല്‍ രവി, സദനം ഭരതരാജന് എന്നിവര്‍ മദ്ദളത്തിനും നേതൃത്വം നല്‍കും. കോട്ടയ്ക്കല്‍ മധു, നെടുമ്പുള്ളി രാംമോഹന്‍, എന്നിവരാണ് പാട്ട് കലാകാരന്മാര്. കലാമണ്ഡലം ആദിത്യന്, കലാമണ്ഡലം അരുണ്‍രാജ്, കലാമണ്ഡലം പ്രവീണ്‍, കലാമണ്ഡലം അതുല്പങ്കജ് എന്നിവര്‍ വേഷമണിയും, കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിലാണ് ചുട്ടി.
വടക്കാഞ്ചേരിയുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്, വെള്ളാപ്പിള്ളി കുട്ടിശങ്കരന്(പാലകുട്ടിശങ്കരന്) എന്നി കൊമ്പന്മാര് ഇത്തവണഎത്തും.
ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന് അടക്കം 9 ആനകളെയാണ് ഇത്തവണ ദേശം എഴുന്നള്ളിക്കുക. പുതിയ തിടമ്പ് സമര്‍പ്പണം 23ന് നടക്കും.
കലാ-സാംസ്ക്കാരിക പരിപാടികള്‍ക്ക് 21ന് തുടക്കമാകും. വടക്കാഞ്ചേരി സരസ്വതികലാക്ഷേത്രത്തിന്റെ നൃത്തസന്ധ്യയാണ് ആദ്യദിന പരിപാടി. 23ന് മുംബൈ സ്വദേശിനിയും, പ്രശസ്ത നര്‍ത്തകിയുമായ കുമാരി സുകന്യകുമാര്‍ അവതരിപ്പിക്കുന്ന നൃത്ത-നൃത്ത്യങ്ങള്‍, പൂരദിനത്തില്‍ രാത്രി 9ന് തൃശൂര്‍ നാദബ്രഹ്മം ഫൗണ്ടേഷന് അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും. കരുമരക്കാട് ശിവക്ഷേത്ര നൃത്തമണ്ഡപത്തിലാണ് പരിപാടികള്‍ നടക്കുക.
എങ്കക്കാട് ദേശത്ത് ആഘോഷങ്ങള്‍ക്ക് തുടക്കമായി ഇന്നലെ ഊത്രാളികാവ് സന്നിധിയില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്ക്കരന്‍നായര്‍ ഉദ്ഘാടനം ചെയ്യും.
സിനിമാതാരവും ദേശകമ്മിറ്റി മുഖ്യരക്ഷാധികാരിയുമായ കെ പി എ സി ലളിത ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ന്നു. ഇന്ന് നാളെ പ്രസന്ന ടീച്ചറുടെ നേതൃത്വത്തില്‍ നൃത്ത-കലാപരിപാടികള്‍. സുരേഷ് കാളിയത്തിന്റെ ഓട്ടന്തുള്ളല് ശനിയാഴ്ച എങ്കക്കാട് ശ്രീദുര്‍ഗ നൃത്തകലാക്ഷേത്രത്തിന്റെ നൃത്തപരിപാടികള്‍ തിങ്കളാഴ്ച വൈകീട്ട് 6.30ന്, 7.30നും നൃത്ത-നൃത്ത്യങ്ങള്‍, 9ന് അര്‍ച്ചന മേനോനും സംഘവും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: