ആലപ്പുഴ: ആലപ്പുഴ നിന്നും വാഗമണ്ണിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. കട്ടപ്പന ഡിപ്പോയില്‍ നിന്നും വാഗമണ്‍ വഴി ആലപ്പുഴയിലേക്ക് നടത്തിയിരുന്ന ബസ് സര്‍വീസ് നിര്‍ത്തലാക്കിയതോടെ വാഗമണ്ണില്‍ നിന്നുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് ആരോപിച്ച് ഇ.കെ. മുഹമ്മദ്ബഷീര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ഉത്തരവ്.
അപകടകരമായ വളവുകളും തിരിവുകളുമുള്ള വാഗമണ്‍ റൂട്ടില്‍ നിലവിലുള്ള സര്‍വീസുകളില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നതെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായും പരാതിയില്‍ പറയുന്നു. കമ്മീഷന് കെഎസ്ആര്‍ടിസിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങേണ്ടി വന്നതിനാല്‍ കണ്ടക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും കിട്ടുന്നില്ലെന്നും അതിനാലാണ് സര്‍വീസ് നിര്‍ത്തേണ്ടി വന്നതെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. സര്‍വീസ് നിര്‍ത്തിയിട്ട് ഒന്നരവര്ഷമാകുന്നു.
വിശദീകരണം കമ്മീഷന് തള്ളി. പൊതുജനങ്ങളെ സേവിക്കുക എന്ന ബാധ്യത കെഎസ്ആര്‍ടിസിക്കുണ്ടെന്നും സര്‍വീസ് നിര്‍ത്തലാക്കിയതിന് പറയുന്ന ന്യായം അംഗീകരിക്കാനാവില്ലെന്നും കമ്മീഷന് നിരീക്ഷിച്ചു. നിലവിലുള്ള യാത്രാ സൗകര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന് അംഗം ഉത്തരവില്‍ പറഞ്ഞു. നിര്‍ത്തലാക്കിയ ആലപ്പുഴ-വാഗമണ്‍ ബസ് സര്‍വീസ് ഉടന്‍ പുനഃരാരംഭിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡിക്കും കട്ടപ്പന സ്റ്റേഷന് മാസ്റ്റര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: