കൊച്ചി: തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡൊരുക്കാന്‍ ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യം നിര്‍ദേശിച്ചു. ഇതിനാവശ്യമായ തുക കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതി വഴി ശേഖരിക്കും.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രിയെങ്കിലും അതനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം ആറു മാസത്തിനകം കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിക്കുമെന്ന് അറിയിച്ചു. ഇന്നലെ രാവിലെ ആശുപത്രി സന്ദര്‍ശിച്ച ജില്ല കളക്ടര്‍ ആശുപത്രി സൗകര്യങ്ങളില്‍ പൂര്ണതൃപ്തനായല്ല മടങ്ങിയത്. ആശുപത്രിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ മാര്‍ച്ച് ആദ്യവാരം തന്നെ ആശുപത്രി വികസന സമതിയോഗം വിളിച്ചുചേര്‍ക്കാനും നിര്‍ദേശിച്ചു.
ആശുപത്രി സൂപ്രണ്ടും കോളേജ് പ്രിന്സിപ്പാളുമടങ്ങിയ സംഘവുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് കളക്ടര്‍ ആശുപത്രി സൗകര്യങ്ങള്‍ കാണാന്‍ ഓരോ വാര്ഡിലുമെത്തിയത്. ഇതിനിടെയാണ് കാസര്‍ഗോഡ് ബന്തടുക്കയില്‍ നിന്നുള്ള കുടുംബം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ മകനുമായി ആശുപത്രിയില്‍ ചികില്‍സയിലുണ്ടെന്ന് അറിഞ്ഞത്. പേ വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന 10 വയസുകാരന് അജിതിനെയും കുടുംബത്തേയും കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ശരീരമാസകലം വിണ്ടുകീറി രണ്ടു വര്‍ഷം മുമ്പ് ഇവിടെ ചികില്‍സ തേടിയെത്തിയതാണ് അജിതും കുടുംബും. രോഗത്തിന് വലിയ ശമനമുണ്ടായതിനെതുടര്ന്നാണ് നാട്ടിലേക്കു മടങ്ങിയത്.
വീണ്ടും കഴിഞ്ഞ മാര്‍ച്ചിലാണ് അജിതിന്റെ ചികില്‍സയ്ക്കായി ഇവിടെ എത്തിയത്. ഈ രോഗത്തിന് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികില്സയുണ്ടെന്നു മനസിലാക്കിയാണ് ദുരിതബാധിതര്‍ക്കായി പ്രത്യേക വാര്‍ഡെന്ന ആശയം മുന്നോട്ടുവച്ചത്. 10 കിടക്കകളുള്ള പ്രത്യേക വാര്‍ഡ് ഒരുക്കാനും ചികില്‍സ പൂര്‍ണമായും സൗജന്യമായും നല്‍കാനുമുള്ള പദ്ധതിയൊരുക്കാനാണ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനാവശ്യമായ പണം കമ്പനികളുടെ സിഎസ്ആര്‍ വഴി കണ്ടെത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രി വളപ്പിലെ കുടിവെള്ള സ്രോതസുകള്‍ പരിശോധിച്ചു. രണ്ടുവര്‍ഷം മുമ്പ് ജലശുദ്ധീകരണ പ്ലാന്റിനായി 50 ലക്ഷം രൂപ ജല അതോറിട്ടിക്ക് നല്‍കിയെങ്കിലും നാളിതുവരെയായും നടപടിയായില്ലെന്ന് സൂപ്രണ്ട് അറിയിച്ചു. ഈ പണം തിരികെ വാങ്ങാന്‍ നടപടി സ്വീകരിക്കാനും മറ്റ് ഏജന്‍സികള്‍ വഴി പ്ലാന്റ് നിര്‍മിക്കാന്‍ വഴി തേടാനും കളക്ടര്‍ നിര്‍ദേശിച്ചു.
ആശുപത്രിയുടെ ഭൂമി സംബന്ധിച്ചും ഒരു ധാരണയുമില്ലെന്നതാണ് കളക്ടര്‍ക്കു മുമ്പില്‍ ഉയര്‍ന്ന മറ്റൊരു പരാതി. എട്ടുവര്‍ഷം മുമ്പ് സ്ഥലം റീസര്‍വെ ചെയ്തിരുന്നെങ്കിലും പിന്നീടതില്‍ മറ്റു നടപടികള്‍ ഒന്നും എടുത്തിരുന്നില്ല.
കോളേജ് അധികൃതരുടെ ഭാഗത്തു നിന്ന് ഇതിനായി ഒരു നീക്കവും ഉണ്ടാകാത്തതാണ് പ്രധാന കാരണമെങ്കിലും പ്രശ്നപരിഹാരത്തിന് കണയന്നൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ എം.കെ.വേണുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലും കോളേജിലുംപഞ്ചിങ് മെഷീന് നിര്‍ബന്ധമാക്കി ഹാജര്‍ പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഫിഷറീസ് മന്ത്രി കെ.ബാബു, പ്രൊഫ.കെ. വി.തോമസ് എംപി എന്നിവര്‍ നേരത്തെ ആശുപത്രി സന്ദര്‍ശിച്ച് പോരായ്മ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ആശുപത്രി വികസന സമതിയംഗമായ രാജേന്ദ്രന്‍പിള്ളയും വിശദമായ ഒറു പരാതിയാണ് ജില്ല കളക്ടര്‍ക്കു സമര്‍പ്പിച്ചിരുന്നത്.
സന്ദര്‍ശന വേളയില്‍ പ്രിന്‍സിപ്പാള്‍ ഡോ. ഉമ, സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ഡോ.ഷുക്കൂര്‍, സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍, വികസന സമതിയംഗങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: