പുല്‍പ്പള്ളി: കുരങ്ങ് പനിമൂലം ചീയമ്പം 73 കോളനിയില്‍ ഒരാള്‍കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം നാലായി. തിങ്കളാഴ്ച വൈകിട്ട് ചീയമ്പം കാട്ടുനായ്ക്ക കോളനിയിലെ ബൊമ്മനാണ്(70) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വയറിളക്കത്തെത്തുടര്ന്നാണ്കഴിഞ്ഞ ദിവസം ബൊമ്മനെ പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രോഗം കുറയാത്തതിനെത്തുടര്‍ന്ന് ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ്് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുരങ്ങ് പനിയാലാകാം മരണമെന്ന് സംശയിക്കുന്നു. ചീയമ്പം 73 കോളനിയിലെ മാധവന്, കുള്ളന്‍ എന്നിവരും കുരങ്ങ് പനിമൂലം മരിച്ചിരുന്നു. ബൊമ്മന്റെ ഭാര്യ മാച്ചി. മക്കള്‍ ബിന്ദു, ബിജു, മിനി, മാച്ചി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: