ആലപ്പുഴ: അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി വിഹിതം ഏര്‍പ്പെടുത്തിയതിനു ശേഷം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതല്ലാതെ തൊഴില്‍ ഉപകരണ സഹായം, സമ്പാദ്യ ആശ്വാസ പദ്ധതി ഉള്‍പ്പെടെയുള്ളവ യാതൊന്നും നല്‍കാതെ മനഃപൂര്‍വം അവഗണിക്കുന്ന നയമാണ് ഫിഷറീസ് വകുപ്പിന്റേതെന്ന് കേരള അനുകൂല ബന്ധ മത്സ്യത്തൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി മേഖല വികസനമില്ലാതെ തകര്‍ന്നുകഴിഞ്ഞു.
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ചെങ്ങന്നൂരിന്റെ ഹൃദയഭാഗത്ത് 12 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 45 വര്‍ഷത്തോളം പഴക്കമുള്ളതും ഏകദേശം മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുള്ള അലങ്കാര മത്സ്യ വിപണന കേന്ദ്രം കൈമാറ്റം ചെയ്യുന്നതിന് ഫിഷറീസ് ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികളുടെ ഗൂഢനീക്കം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: