കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരുടെ കല്ലേറില്‍ തലയോട്ടി തകര്‍ന്നു രണ്ടു മാസത്തിലേറെയായി ചികില്‍സയിലായിരുന്ന ബിജെപി പ്രവര്ത്തകന് ഉദയഗിരി അപ്പര്‍ ചീക്കാട് കൂന്താളൂര് കെ.കെ. രാജന് (52) മരിച്ചു. മംഗലാപുരത്തു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
രാജന്റെ നിര്യാണത്തില്‍ തളിപ്പറമ്പ്, ഇരിക്കൂര്‍ നിയോജകമണ്ഡലങ്ങളിലും ചപ്പാരപ്പടവ് പഞ്ചായത്തിലും ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിനു കെ.ടി. ജയകൃഷ്ണന് ബലിദാന ദിനത്തില്‍ പയ്യന്നൂരില്‍ ബിജെപി നടത്തിയ ജനശക്തി റാലിയില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ മടക്കാടിനു സമീപം ജീപ്പിനു നേരെയുണ്ടായ കല്ലേറിലാണ് രാജനു പരുക്കേറ്റത്. കല്ലേറില്‍ രാജന്റെ തലച്ചോറ് ചിതറിപ്പോയിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജിലും മംഗലാപുരത്തുമായി നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയില്ലാതെ തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: