ഇരിങ്ങാലക്കുട : കൊട്ടിഘോഷിച്ച ഒരാഴ്ച്ച നീണ്ടുനിന്ന തനിമ സാംസ്കാരികോത്സവും അതിനോടനുബന്ധിച്ച് നടന്ന എക്സിബിഷനും, ഫുഡ് ഫെസ്റ്റിനു ശേഷം മാലിന്യകൂമ്പാരംകൊണ്ട് നിറഞ്ഞ പ്രസിദ്ധമായ അയ്യങ്കാവ് മൈതാനം ചീഞ്ഞുനാറുന്നു.
കഴിഞ്ഞ 8 ന് തനിമ അവസാനിച്ചിട്ടും നൂറുകണക്കിന് യുവാക്കള്‍ കായികവിനോദത്തിനും വെളുപ്പിന് ധാരാളം ആളുകള്‍ നടക്കാന്‍ ഉപയോഗിക്കുന്ന മൈതാനം മലിനവസ്തുക്കള്‍ കൊണ്ട് നിറഞ്ഞ് ആളുകള്‍ക്ക് മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ്.
നഗരസഭയുടെ കണ്മുമ്പിലുളള മൈതാനം ഇങ്ങനെ ആരോഗ്യപ്രശ്നങ്ങളുയര്ത്തികൊണ്ട് മലീമസമായി കിടക്കുന്നത് നഗരസഭ ആരോഗ്യവിഭാഗം കണ്ടില്ലെന്ന് നടിക്കുകയാണ്. ഫുഡ്ഫെസ്റ്റിന്റെ അവശിഷ്ടങ്ങളാണ് ചീഞ്ഞുനാറുന്നതും കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതും. ഇതിനു മുമ്പും എക്സിബിഷനുകള്‍ നടന്നപ്പോളെല്ലാം അടുത്തദിവസം തന്നെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വൃത്തിയാക്കാറുണ്ട്.
എന്നാല്‍ തനിമ അവസാനിച്ചപ്പോഴും കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ എംഎല്‍എ ഉണ്ണിയാടന് അവരെ തിരിച്ചയക്കുകയാണുണ്ടായത്. ഫെബ്രുവരി 13-ാം തിയതിവരെ വൃത്തിയാക്കെണ്ടെന്നും സംഘാടകകമ്മറ്റി എംഎല്‍എയുടെ നേതൃത്വത്തില്‍ ദൃശ്യമാധ്യമങ്ങളുടെ മുമ്പില്‍ മൈതാനം വൃത്തിയാക്കുമെന്നാണ് സംഘാടകകമ്മറ്റി പറയുന്നത്.
എംഎല്‍എ തോമസ്സ് ഉണ്ണിയാടന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ജനങ്ങളോട് കാണിക്കുന്ന ധാര്‍ഷ്ട്യമാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. തങ്ങളുടെ കണ്മുമ്പിലുള്ള മാലിന്യകൂമ്പാരം കണ്ടില്ലെന്ന് നടിക്കുന്ന നഗരസഭ ആരോഗ്യവകുപ്പിന്റെ പെരുമാറ്റത്തിലും നാട്ടുകാര്‍ പ്രതിഷേധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: