ന്യൂദല്‍ഹി: ദല്‍ഹിയിലെ 70 എംഎല്‍എമാരില്‍ 44 പേരും കോടിപതികള്‍. ഇവരുടെ ശരാശരി സ്വത്ത് 6.29 കോടി രൂപയാണെന്ന് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കണ്ടെത്തി. അതായത് മൊത്തം എംഎല്‍എമാരില്‍ 63 ശതമാനവും കോടിപതികളാണെന്നര്ഥം.
87 കോടിയുടെ സ്വത്തുള്ള, ആര്.കെ. പുരത്തുനിന്നുള്ള ആം ആദ്മി എംഎല്‍എ പ്രമീള തൊക്കാസ് ആണ് എംഎല്‍എമാരില്‍ ഏറ്റവും സമ്പന്ന. ഉത്തംനഗറിലെ ആപ്പ് എംഎല്‍എ നരേഷ് ബല്യാനാണ് രണ്ടാമന്, സ്വത്ത് 58 കോടി.
കൈലാസ് ഗെഹ്ലോട്ട് നജഫ്ഗഢ്), നരേഷ് യാദവ് (മെഹ്റൗളി) എന്നീ ആപ്പ് എംഎല്‍എമാര്‍ക്ക് യഥാക്രമം 36, 27 കോടികളുടെ സ്വത്താണ് ഉള്ളത്.
രാഖി ബിര്‍ള (മംഗള്‍പുരി), സരിത സിംഗ് (റോത്താസ് നഗര്‍), പ്രവീണ്‍ കുമാര്‍(ജംഗ്പുര), രാജു ധിംഗം (ത്രിലോക്പുരി), സന്ദീപ് കുമാര്‍ ( സുല്‍ത്താന്‍പൂര്‍ മാജ്ര) എന്നിവര്‍ ഇതുവരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുപോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: