മേജര്‍ മഹാദേവനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മോഹന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു.
1971 ലെ ഇന്തോ-പാക് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് മേജര്‍ രവിയുടെ പുതിയ ചിത്രം. കീര്‍ത്തി ചക്ര എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും മേജര്‍ രവിയും ആദ്യമായി ഒന്നിച്ചത്. നിരൂപക പ്രശംസയും നേടി ചിത്രം ബോക്സോഫീസീല്‍ മികച്ച വിജയം നേടി. മേജര്‍ മഹാദേവന് എന്ന കഥാപാത്രവും പ്രേക്ഷകര്‍ക്ക് സുപരിചിതനായി.
കീര്‍ത്തി ചക്രയ്ക്ക് ശേഷം കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഈ കൂട്ടു കെട്ട് ഒന്നിച്ചു. അപ്പോഴേക്കും മേജര്‍ മഹാദേവന് കേണല്‍ മഹാദേവനായിരുന്നു. കാണ്ഡഹാറില്‍ മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചനും എത്തിയിരുന്നു. എന്നാല്‍ കീര്‍ത്തി ചക്രയുടെ വിജയം ആവര്‍ത്തിക്കാന്‍ പിന്നീട് വന്ന മൂന്ന് ചിത്രങ്ങള്‍ക്കും കഴിഞ്ഞിരുന്നില്ല.
മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിയ്ക്കുന്നു എന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. പട്ടാള കഥയെ അടിസ്ഥാനമാക്കിയല്ലെന്നും, പൂര്‍ണമായും ഒരു കുടുംബ ചിത്രമാണെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ചിത്രം പട്ടാള കഥ തന്നെയെന്ന് ഇതോടെ വെളിപ്പെട്ടിരിക്കുന്നു.
പൃഥ്വിരാജ് നായകനായ പിക്കറ്റ് 43 യാണ് മേജര്‍ രവിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: