തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നടത്തിയ ലാലിസം പരിപാടിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കി.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്, സിനിമ താരം മോഹന്‍ലാല്‍ എന്നിവരെ എതിര് കക്ഷികളാക്കി പൊതുപ്രവര്‍ത്തകനും തൃശ്ശൂര്‍ സ്വദേശിയുമായ പി.ഡി. ജോസഫാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
മോഹന്‍ലാലിനെ ഉള്‍പ്പെടുത്തി മന്ത്രി തിരുവഞ്ചൂരും ഭരത്ഭൂഷണും ചേര്‍ന്നു തുക തട്ടിയെടുക്കാനുള്ള പരിപാടിയായിരുന്നു ലാലിസം എന്നു ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ നല്കിയ 1.8 കോടിക്കുപകരമായി 1.6 കോടി രൂപ മാത്രമാണ് മോഹന്‍ലാല്‍ തിരികെ നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: