പാലക്കാട്: മൂന്ന് ആഴ്ചയായി മാലിന്യ നീക്കം നിലച്ച നഗരത്തില്‍ പകര്‍ച്ച വ്യാധി ഭീഷണിയുയര്‍ത്തി കുന്നുകൂടിയ മാലിന്യം നീക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങി. പാലക്കാട് നഗരസഭ 150ാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗത സംഘം രൂപികരണ യോഗം ബിജെപി കൗണ്‍സിലര്‍മാര്‍ ബഹിഷ്കരിച്ചു. കഴിഞ്ഞ 20 ദിവസമായി നഗരത്തിലെ മാലിന്യം നീക്കാതെ ചീഞ്ഞു നാറുമ്പോള് പ്രശ്നപരിഹാരത്തിന് സത്വര നടപടി സ്വീകരിക്കാത്ത നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.
യുഡിഎഫ് ഭരണാധികാരികള്‍ മാലിന്യ ്രപശ്നം വളരെ ലാഘവത്തോടെയാണ് കാണുന്നത്. നഗരവീഥികള്‍ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി നഗരവാസികള്‍ക്ക് െകാടുത്ത ഉറപ്പുകളൊന്നും ഭരണസമിതി പാലിക്കുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഗുരുതരമായ മാലിന്യ പ്രശ്ന പരിഹാരത്തിനുള്ള യോഗം പോലും വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാകാത്ത യുഡിഎഫ് ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബിജെപി കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്കരിച്ചത്.
മാലിന്യ പ്രശ്നപരിഹാരത്തിന് നഗരം ഭരിക്കുന്ന യുഡിഎഫ് കാണിക്കുന്ന മെല്ലെപ്പോക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന സാഹചര്യത്തിലാണ് ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിന് തുടക്കം കുറിച്ചത്. ഒലവക്കോട് ജംഗ്ഷന്, ഭള്ക്കീസ് തിയേറ്ററിനു മുന്‍വശം, ചാത്തപുരം, ഖേരിപുരത്തെ നഗരസഭാ യാര്‍ഡ്, ചെട്ടിത്തെരു, കൊമ്പന്‍കുഴി, മാങ്കാവ് എന്നീ ഭാഗങ്ങളിലാണ് ഇന്നലെ ജെസിബി, ടിപ്പര്‍ ലോറി എന്നിവ ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ മാലിന്യം നീക്കിയത്.
നഗരസഭാ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാര്‍ സി.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ കെ.വി.വിശ്വനാഥന്, ശരവണന്, മുന്‍ കൗണ്‍സിലര്‍ ജി.റപഭാകരന് എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് ഒലവക്കോടിന്റെ ശേഷിക്കുന്ന ഭാഗം, തിരുനെല്ലായ്, വെണ്ണക്കര എന്നിവിടങ്ങളിലെ മാലിന്യം ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്യും.
അതേസമയം നഗരത്തില്‍ കുന്നുകൂടിയ മാലിന്യം നഗരസഭാ അധിക,തര് പരസ്യമായി കത്തിക്കാന്‍ തുടങ്ങിയത് വിവാദത്തിനിടയാക്കിയിട്ടുണ്ട്. സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ്, കൊപ്പം, കല്പാത്തി എന്നിവിടങ്ങളിലാണ് കുന്നുകൂടിയ മാലിന്യം പട്ടാപ്പകല്‍ കത്തിച്ചത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ തീപിടിച്ച് മാരക വിഷാംശമുള്ള പുകയാണ് ഉയരുന്നത്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരത്തിലായതിനാല്‍ നഗരസഭയുടെ ശുചീകരണത്തൊഴിലാളികളാണ് ഇപ്പോള്‍ മാലിന്യം ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യം തൊട്ടടുത്തുതന്നെ കുന്നുകൂട്ടിയിടുകയാണ് ഇപ്പോള്‍. ഇവര്‍തന്നെയാണ് മാലിന്യം കത്തിക്കുന്നതും. എന്നാല്‍ മാലിന്യം കത്തിക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്നും ഇതില്‍നിന്ന് പിന്മാറണമെന്നും ചെയര്മാന് പി.വി. രാജേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: