അമ്പലപ്പുഴ: മലയാള സാഹിത്യം ഉള്ക്കാഴ്ചിയില് നിന്ന് മാറിക്കൊണ്ടിരിക്കുകയാണെന്ന് ബാലസാഹിത്യാകാരന് സിപ്പി പള്ളിപ്പുറം പറഞ്ഞു. മലയാളിക്ക് വായിച്ച് രസിക്കുവാനുള്ള കവിത കൊണ്ടുവന്നത് കുമാരനാശാനാണ്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ ശില്പശാലയില് കുട്ടികളോട് സംവദിക്കുകയായിരുന്നു സിപ്പി പള്ളിപ്പുറം.
കുട്ടികളെ ആകര്‍ഷിക്കുന്ന കവിതകളുണ്ടാകണം. കവിതകളിലെ ചില ഈണങ്ങള്‍ കുട്ടി കവിതകള്‍ക്ക് കൗതുകകരമാണ്. മുത്തശി കവിതകള്‍ പാടുമ്പോള്‍ അറിയാതെ തന്നെ ഈണം വന്നു ചേരുന്നു. ചെറുപ്പകാലത്ത് കിട്ടുന്ന ഈ ഈണം വലുതായാലും മനസില്‍ നിന്ന് മായുന്നില്ല. മലയാളിക്ക് സ്വന്തമായിട്ടുള്ള നഴ്സറി പാട്ടുകള്‍ മനസില്‍ തങ്ങി നില്ക്കും. തുടര്‍ന്ന് സി. ജീവന്, ചന്ദ്രന് പുറക്കാട് എന്നിവര്‍ ക്ലാസെടുത്തു. സമാപന സമ്മേളനം സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി വൈസ് ചെയര്മാന് ആര്.വി. ഇടവന അദ്ധ്യക്ഷത വഹിച്ചു.
കെ. ഗോപകുമാര്‍, എന്‍.എന്‍. ബൈജു, സി.ജീവന്, സി. പ്രദീപ്, എം.ടി. മധു, ചെമ്പകവല്ലി തമ്പുരാട്ടി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ കാവാലം ബാലചന്ദ്രന് രചിച്ച ‘ലങ്ക’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഡോ. നെടുമുടി ഹരികുമാര്‍ നിര്‍വ്വഹിച്ചു. എം.ശശി പുസ്തകം ഏറ്റുവാങ്ങി. ബാലസാഹിത്യകാരന്മാരായ മുതുകുളം ഗംഗാധരന്‍പിള്ള, ചേപ്പാട് ഭാസ്കരന് നായര്‍, ഉല്ലല ബാബു, ബാബു കണ്ടനാട് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: