അമ്പലപ്പുഴ: നവരാക്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അമ്പലപ്പുഴ പോലീസിന്റെ അതിക്രമം. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി എസ്ഐ ബൂട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ കയറി ഭക്തരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു.
സിപിഎമ്മുകാരനായ ജനപ്രതിനിധിയുടെയും ആലപ്പുഴ എംപിയുടെ അടുപ്പകാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും ഒത്താശയോടെയായിരുന്നു പോലീസ് അതിക്രമം. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയോടെ കഴിഞ്ഞ കുറേനാളുകളായി സാമൂഹ്യവിരുദ്ധ സംഘം ക്ഷേത്ര പരിസരത്ത് വിലസുകയാണ്. ഇവര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ അവഹേളിക്കുന്നതായും മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും പതിവായിരുന്നു.
എന്നാല്‍ അടുത്തകാലത്ത് ആര്‍എസ്എസിന്റെ ശാഖ ആരംഭിച്ചതോടെ സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ എല്ലാ കാര്യങ്ങള്‍ക്കും ഒത്താശ ചെയ്തിരുന്നത് ഈ സാമൂഹ്യവിരുദ്ധരാണ്. ഇതോടെ സാമൂഹ്യവിരുദ്ധരെ സഹായിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ജനപ്രതിനിധിയും രംഗത്തെത്തുകയായിരുന്നു.
ആര്‍എസ്എസ് ശാഖ ക്ഷേത്ര മൈതാനത്ത് അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായാണ് ഇന്നലെ അമ്പലപ്പുഴ എസ്ഐ ക്ഷേത്രത്തില്‍ അതിക്രമം കാട്ടിയത്. പോലീസ് അതിക്രമത്തില്‍ ഭക്തര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: