തിരുവനന്തപുരം : സഹകാര്‍ഭാരതി കണ്ണൂര്‍ മേഖലസെക്രട്ടറി വിജയന്മാഷിന്റെ വീടിനു നേരെ അക്രമം നടത്തിയതില്‍ സഹകാര്‍ഭാരതി പ്രതിഷേധിച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം അണികളെ ഉപയോഗിച്ച് ആര്‍എസ്എസ് സംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം അക്രമം നടത്തുകയാണ്. സിപിഎമ്മുമായി അഡ്ജസ്റ്റുമെന്റു ഭരണം നടത്തുന്ന കോണ്‍ഗ്രസ്സ് അക്രമത്തിനു കൂട്ടുനില്‍ക്കുന്നുണ്ട്. അക്രമികളെ എത്രയും പെട്ടെന്നു പിടികൂടാന്‍ വേണ്ട നടപടികള്‍ പോലീസ് സ്വീകരിക്കണമെന്ന് സഹകാര്‍ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: