മുംബൈ: പ്രശസ്ത ഗായിക ശ്രേയ ഘോഷല്‍ വിവാഹിതയായി. കാമുകനായ ശിലാദിത്യയെയാണ് ശ്രേയ വിവാഹം ചെയ്തത്.
മുംബൈയില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലാണ് ഐ.ടി പ്രൊഫഷണലായ ശിലാദിത്യയെ ശ്രേയ വിവാഹം ചെയ്തത്. ബംഗാളി പാരമ്പര്യ രീതിയിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രം ശ്രേയ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. ഇന്നലെ ആയിരുന്നു വിവാഹമെന്നും ശ്രേയ എഴുതുന്നു.
പ്രമുഖരെയൊന്നും വിവാഹചടങ്ങില്‍ ക്ഷണിച്ചിരുന്നില്ല. വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോഴാണ് വിവരം എല്ലാവരും അറിയുന്നത്. എന്റെ പ്രണയത്തെ ഞാന്‍ സ്വന്തമാക്കി.
തികച്ചും ബംഗാളി ചടങ്ങുകളോടെ ശൈലാദിത്യനുമായുള്ള തന്റെ വിവാഹം കഴിഞ്ഞു. എന്നാണ് ശ്രേയഘോഷാല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
സഞ്ജയ് ലീലാ ബന്‍സാലിയുടെ 2002ല്‍ പുറത്തിറങ്ങിയ ദേവദാസിലൂടെയാണ് ശ്രേയ പിന്നണി ഗാന രംഗത്തെതിയത്. പിന്നീട് ബോളിവുഡിലും മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലും ശ്രേയ സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: