ന്യൂദല്‍ഹി: പള്ളികള്‍ക്കും ഇതര ആരാധനാലയങ്ങള്‍ക്കും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുവാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്കി.
ദല്‍ഹിയിലെ പള്ളിയില്‍ നടന്ന ആക്രമണത്തിന്റെ വെളിച്ചത്തില്‍ ക്രൈസ്തവ നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ കണ്ട് ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിവേദനംനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് സുരക്ഷ ശക്തമാക്കുവാന്‍ രാജ്നാഥ് സിങ് നിര്‍ദ്ദേശം നല്‍കിയത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുവാനും ഉത്തരവായിട്ടുണ്ട്. അന്വേഷണത്തില്‍ ഒരുതരത്തിലുള്ള വിവേചനവും ഉണ്ടാവില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും രാജ്നാഥ് സിങ് നിവേദക സംഘത്തിന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: