ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് 70 മണ്ഡലങ്ങളിലും വോട്ടെുപ്പ് നടക്കുക. ബിജെപിയും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് പ്രധാന മല്‍സരം.
ചിത്രത്തിലെങ്ങും ഇല്ലെങ്കിലും കോണ്‍ഗ്രസും പ്രചാരണ രംഗത്തുണ്ട്.വെറും 15 മണ്ഡലങ്ങളില്‍ പേരില്‍ മല്‍സരിക്കുന്ന സിപിഎം മറ്റു മണ്ഡലങ്ങളില്‍ ആംആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
49 ദിവസം ഭരിച്ച് അധികാരം ഇട്ടെറിഞ്ഞ് ഓടി ജനങ്ങളെ വഞ്ചിച്ചയാളാണ് കേജ്രിവാളെന്ന് ചൂണ്ടിക്കാട്ടി, അവരുടെ കള്ളപ്പണത്തിന്റെ പ്രഭവ കേന്ദ്രം വിശദീകരിച്ചാണ് ബിജെപി മുന്നേറുന്നത്. എല്ലായ്പ്പോഴും കുടിവെള്ളം, കറന്റ്, തുടങ്ങി 27 ഇന വിസകന ദര്‍ശന രേഖ മുന്‍നിറുത്തിയാണ് ബിജെപിയുടെ പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: