കൊച്ചി: ടേബിള്‍ ടെന്നീസില്‍ കേരളത്തിന് വെങ്കലം. വനിതാ ഡബിള്‍സിലാണ് കേരളം വെങ്കലം കൈക്കലാക്കിയത്. സെമിയില്‍ ദല്‍ഹിയോട് പരാജയപ്പെട്ടതോടെ കേരളത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കേരള ജോടികളായ മരിയ റോണിയും സെറ ജേക്കബും നാല് സെറ്റ് നീണ്ട വാശിയേറിയ മുഖാമുഖത്തിനൊടുവില്‍ ദല്‍ഹിയുടെ നേഹ അഗര്‍വാള്‍-മണിക ബത്ര സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോര്‍: 10-12, 8-11, 11-6, 4-11.
നേരത്തെ ടോപ് സീഡുകളായ പശ്ചിമ ബംഗാളിന്റെ മൗമ ദാസ്-പൗലോമി ഘട്ടക് സഖ്യത്തെ അട്ടിമറിച്ചായിരുന്നു കേരള വനിതകള്‍ സെമിയില്‍ പ്രവേശിച്ചത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ 5-11, 11-7, 11-9, 12-14, 8-11 എന്ന സ്കോറിന് കേരളത്തിന്റെ പെണ്‍പോരാളികള്‍ ജയം പിടിച്ചെടുത്തത്.
എന്നാല്‍ ബംഗാളിനെതിരെ പുറത്തെടുത്ത മികവ് സെമിയില്‍ ദല്‍ഹിക്കെതിരെ കാട്ടാതിരുന്നത് ആതിഥേയ പ്രതീക്ഷകളെ പിന്നോട്ടടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: