കോട്ടയം: ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലില്‍ മുന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ കണ്ടെത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അമ്മ തൊട്ടില് ആണ്‍കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് കുഞ്ഞിനെ അത്യാഹിത വിഭാഗം ഡോക്ടര്‍ പരിശോധിക്കുകയും പിന്നീട് ആസ്പത്രിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനൊപ്പം കുഞ്ഞിന്റെ ജനനവിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ കാര്‍ഡും മറ്റും വിവരങ്ങള്‍ അടങ്ങിയ ചീട്ടും അമ്മതൊട്ടിലില്‍ നിന്നും കിട്ടി. മുന്നു ദിവസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ജനന സമയത്ത് കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവനാല്ലാതിരുന്നതിനാല് ചികില്‍സയുടെ ഭാഗമായി ഇന്‍ഞ്ചക്ഷനും മറ്റു നല്കിരുന്നതിന്റെ വിവരങ്ങള്‍ ചീട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്റി ബയോട്ടിക്ക് ഇന്്ഞ്ചക്ഷനാണ് നല്കീരുന്നത്.അമ്മ തൊട്ടിലില്‍ നിന്നും കുഞ്ഞിനെ കിട്ടുമ്പോള്‍ കുഞ്ഞിന് നേരിയ അവശതയുണ്ടായിരുന്നു.പിന്നീട് ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ കോളജില്‍ നല്‍കിയിരുന്ന ചികില്‍സ തുടര്‍ന്നും നല്‍കിയതോടെ കുഞ്ഞ് ഉന്മേഷവാനായിട്ടുണ്ടെന്ന് തീവ്രപരിചരണ വിഭാഗം നേഴ്സ് പറഞ്ഞു. എന്നാല്‍ മരുന്നുകള്‍ തുടര്‍ന്നും നല്‍കേണ്ടി വരും. ചൈലഡ് ലൈന്‍പ്രവര്‍ത്തകരെ ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: