പത്തനംതിട്ട: നൂറ്റി ഇരുപതാമത് മാരാമണ്‍ കണ്വന്ഷന് 8 ന് ഉച്ചയ്ക്ക്് 2ന്് മാരാമണ്‍ മണല്‍പ്പുറത്ത് ആരംഭിക്കും.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ പ്രാരംഭ ആരാധനയ്ക്ക് നേതൃത്വം നല്‍കും. മാര്‍ത്തോമ്മാ സഭയുടെ മേലദ്ധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. തോമസ് മാര്‍ തിമഥിയോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിക്കും.
ദൈവശാസ്ത്ര പണ്ഡിതരായ ബിഷപ്പ് സിഫോ ഡി സിവ-സൗത്ത് ആഫ്രിക്ക, ഡോ.സാമുവല്‍ റ്റി. കമലേശന്-യു.എസ്.എ, ഡോ. ദുഷന്ത റൊഡ്രിഗോ-ശ്രീലങ്ക, ബിഷപ്പ് തോമസ് കെ ഉമ്മന്‍ എന്നിവരാണ് മുഖ്യ പ്രസംഗകര്‍. 10 ന് രാവിലെ 10ന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ സന്ദേശം നല്‍കും.
പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ് വര്‍ഗീസ് പുന്നയ്ക്കാട്, സെക്രട്ടറി രാജു എബ്രഹാം വെണ്ണിക്കുളം, സഞ്ചാര സെക്രട്ടറി റവ.ബിനു വര്‍ഗീസ്, കെ.കെ.റോയ്സണ്‍, സജി വിളവിനാല്‍, സജി എം. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: