ആസാനെ….നിക്ക് ആസാനെ….. മലയാളികള്‍ക്ക് കൊച്ചിന് ഹനീഫയെ ഓര്‍മ്മിക്കാന്‍ ഈ ഒരൊറ്റ ഡയലോഗ് മാത്രം മതി. ഡയലോഗുകളും കഥാപാത്രങ്ങളും ബാക്കി നിര്‍ത്തി മലയാളത്തിന്റെ പ്രിയനടന് സലീം അഹമ്മദ് ഘൗഷ് എന്ന കൊച്ചിന് ഹനീഫ ഓര്‍മ്മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുന്നു.
2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന് ഹനീഫ മലയാളത്തിന് കണ്ണീരിലാക്കി വിടപറഞ്ഞത്. അന്നും ഇന്നും കൊച്ചിന് ഹനീഫയ്ക്കു പകരംവയ്ക്കാന്‍ മറ്റൊരാളില്ല. ഹനീഫയ്ക്ക് തുല്യം ഹനീഫ മാത്രം.
നിഷ്കളങ്ക ഹാസ്യമായിരുന്നു കൊച്ചിന് ഹനീഫയുടെ മുഖമുദ്ര. ഹനീഫയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ സിനിമാക്കാരുടെ പതിവ് ജാഡകള്‍ക്കും ബഹളങ്ങള്‍ക്കുമൊക്കെ അതീതനായിരുന്നു.
സമാനതകളില്ലാത്ത ഈ സിനിമാ താരത്തിന് പ്രണാമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: