തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ സാജന് പ്രകാശാണ് സ്വര്‍ണം നേടിയത്. 55:03 സെക്കന്‍ഡിലാണ് സാജന് നീന്തിയെത്തിയത്.
പശ്ചിമബംഗാളിന്റെ സുപ്രിയ മൊണ്ടല്‍ വെള്ളിയും മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസ വെങ്കലവും നേടി.
ഗെയിംസില്‍ സാജന്റെ രണ്ടാം മെഡലാണിത്. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ വെള്ളി മെഡല്‍ നേടിയ സാജനാണ് ഗെയിംസില്‍ കേരളത്തിന്റെ ആദ്യ മെഡല്‍ സ്വന്തമാക്കിയത്.
ഗെയിംസില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് കേരളം ഇതുവരെ നേടിയിരിക്കുന്നത്. ദേശീയ ഗെയിംസ് പുരുഷ ഹോക്കിയില്‍ കേരളത്തിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ജാര്‍ഖണ്ഡ് കേരളത്തെ 10-01 നാണ് പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: